X

മാണിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാന്‍ അരുണ്‍ ജെറ്റ്‌ലി

അഴിമുഖം പ്രതിനിധി

ധനമന്ത്രി കെ എം മാണിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെറ്റ്‌ലി എത്തുന്നു. കോഴ ആരോപണ വിധേയനായ മാണിയുടെ ചടങ്ങില്‍ ബിജെപി നേതാവ് കൂടിയായ ജെറ്റ്‌ലി പങ്കെടുക്കുന്നതില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ മാണിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാനെത്തുന്നതിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പ്രതിഷേധം അറിയിച്ചത്. മുരളീധരന്‍ നേരിട്ട് ജെറ്റ്‌ലിയെ പ്രതിഷേധം അറിയിക്കുകയായിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് ജെറ്റ്‌ലിയുടെ തീരുമാനം. അതേസമയം ഇത് ബിജെപിയില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കുഴപ്പമില്ലെന്ന വാദമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. മാണി സമുന്നതനായ നേതാവാണെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ ബിജെപി കക്ഷി ചേര്‍ന്നിട്ടുണ്ട്.

This post was last modified on December 27, 2016 3:21 pm