X

കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍: നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ നടപടിയുമായി ബന്ധപ്പെട്ട്  കടുത്ത നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും. ഒരിക്കല്‍ നോട്ട് മാറ്റിയവര്‍ വീണ്ടും മാറ്റാതിരിക്കാനാണിത്. ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്.

സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം മാറ്റുന്നതായി സംശയിക്കുന്നതായി ശക്തികാന്ത ദാസ് പറഞ്ഞു. ഇതൊരിക്കലും അനുവദിക്കാന്‍ കഴിയില്ലെ്‌നും ശക്തികാന്ത ദാസ് വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പടര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാമ്പത്തികകാര്യ സെക്രട്ടറി പറഞ്ഞു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കും. കള്ള നോട്ട് പിടിക്കാനും കര്‍മസേനയെ ഉപയോഗിക്കും.

This post was last modified on December 27, 2016 2:17 pm

Related Post
Leave a Comment