X

കുമ്മനത്തെ സച്ചിനാക്കിയ ശ്രീശാന്തിനോട് ജനം ഹര്‍ഭജനാകുമെന്ന് എന്‍ എസ് മാധവന്റെ ഓര്‍മപ്പെടുത്തല്‍

അഴിമുഖം പ്രതിനിധി

കുമ്മനം രാജശേഖരനെ സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് ഉപമിച്ച ശ്രീശാന്തിന് എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ പരിഹാസം. ട്വിറ്ററിലൂടെയാണ് മാധവന്‍ ശ്രീശാന്തിനെ പരിഹസിക്കുന്നത്. ‘കുമ്മനം സച്ചിനെ പോലെയെന്ന് ശ്രീശാന്ത്. ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ ജനം ഹര്‍ഭജനാകും’ എന്നായിരുന്നു മാധവന്റെ ട്വീറ്റ്.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ രീതികള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെപ്പോലെയാണെന്നും സച്ചിനെപ്പോലെ വിനീതഭാവമുള്ള കുമ്മനം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ശ്രീശാന്തിന് ഈ പരാമര്‍ശത്തിലൂടെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് ഇരയായതിനു പിന്നാലെയാണ് ഇപ്പോള്‍ എന്‍ എസ് മാധവന്റെ പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.

ഐപിഎല്‍ മത്സരത്തിനിടയില്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ കരണത്ത് അടിക്കുകയും അടികൊണ്ട് ശ്രീ കരയുന്നതും വലിയ വിവാദവും വാര്‍ത്തയുമായിരുന്നു. ഇതോര്‍മിപ്പിച്ചാണ് മാധവന്റെ ട്വീറ്റും.

 

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment