X

ഇന്ത്യയെ പരമാധികാര റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത് ആരാണ്? ചരിത്രത്തിലൂടെ / ചിത്രങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയ്ക്കു രൂപം നല്‍കുന്നതിന് വേണ്ടി സ്വതന്ത്ര്യലബ്ദിക്കു ശേഷം ഡോ. ബി. ആര്‍. അംബേദ്കറിന്റെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്ടിംഗ് കമ്മിറ്റി നിയോഗികപ്പെട്ടു.

1947 ഓഗസ്റ്റ് 15 നു ഇന്‍ഡ്യക്കു സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഒരു റിപ്പബ്ലിക് രാജ്യമായി അവരോധികപ്പെടുന്നത് 1950 ജനുവരി 26നാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്കു രൂപം നല്‍കുന്നതിന് വേണ്ടി സ്വതന്ത്ര്യലബ്ദിക്കു ശേഷം ഡോ. ബി. ആര്‍. അംബേദ്കറിന്റെ നേതൃത്വത്തില്‍ ഒരു ഡ്രാഫ്ടിംഗ് കമ്മിറ്റി നിയോഗികപ്പെട്ടു. 1947 നവംബര്‍ 4 ന് ഭരണഘടനയുടെ ആദ്യരൂപരേഖ പാര്‍ലമെന്റിനു മുന്നില്‍ പരിശോധനക്കായി സമര്‍പ്പിച്ചു. ഇതിനായി സഭ 166 ദിവസം ഒത്തുകൂടി. രണ്ടു വര്‍ഷവും 11 മാസം നീണ്ട കാലയളവില്‍ശേഷം 1950 ജനുവരി 24നു ഭരണഘടന അംഗീകരിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം 1950 ജനുവരി 26ന് റിട്ടയറിംഗ് ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരി ഇന്ത്യയെ പരമാധികാര റിപ്പബ്ലിക് രാജ്യമായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ പരമോന്നത റിപ്പബ്ലിക് രാജ്യമായി മാറിയതിന് ശേഷമുള്ള ദിവസങ്ങളിലെ പത്ര തലക്കെട്ടുകള്‍ കാണാം..


.

.

.

1950 ജനുവരി 26മായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍


.


.

.


.

.

This post was last modified on January 26, 2019 1:44 pm