X

അഷിതയ്ക്ക് ശാന്തിഘട്ടില്‍ അന്ത്യാഞ്ജലി

ശ്വാസതടസം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു

എഴുത്തിലൂടെ തന്റെ ജീവിതം തന്നെ മലയാളികള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ അഷിതയ്ക്ക് തൃശൂര്‍ ശാന്തിഘട്ടില്‍ അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

കിഴക്കുംപാട്ടുകരയിലെ വസതിയിലെത്തി നിരവധി പേര്‍ രാവിലെ മുതല്‍ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേരള സാഹിത്യ അക്കാദമിക്ക് വേണ്ടി പ്രസിഡന്റ് വൈശഖന്‍ റീത്ത് വച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസം ശക്തമായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഒരു മണിയോടെ മരണം സംഭവിച്ചു. മലയാളത്തിലെ ആധുനികാന്തര തലമുറയിലെ സ്ത്രീകഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്നു. പരിഭാഷകളിലൂടെയും ശ്രദ്ധേയയായിരുന്നു.

വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് എഴുത്തിന്റെ ലോകത്തിലെത്തിയ അഷിതയെ തേടി കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ തേടിയെത്തി.

This post was last modified on March 28, 2019 9:40 am

Related Post
Leave a Comment