X

ഹാദിയയും ഷെഹാനയും; തിരിച്ചറിയേണ്ടത് എസ് ഡി പി ഐയാണ്

ഹാദിയയുടെ വ്യക്തി സ്വാതന്ത്രത്തിനു വേണ്ടി വാദിച്ചിരുന്ന അതെ ആളുകൾ ആറ്റിങ്ങലിലെ ഷെഹനായിൽ എത്തുമ്പോൾ ചോദിക്കുന്നത് "പോറ്റി വളർത്തിയ അച്ഛനമ്മാമാരുടെ കണ്ണുനീരിനെ കുറിച്ചാണ് ".

എല്ലാ മതങ്ങളേയും തുല്യതയോടെ ഉള്‍ക്കൊള്ളുന്നതുകൊണ്ട് മതേതര രാജ്യം ആണെന്ന ഒരു വീമ്പു പറച്ചിൽ നമുക്കുണ്ട്. ഹിന്ദു മത വിശ്വാസികൾക്ക് നേപ്പാൾ ഉണ്ട്, മുസ്ലിം മത വിശ്വാസികൾക്ക് സൗദി അറേബ്യ ഉണ്ട്, ക്രിസ്ത്യൻ മത വിശ്വാസികൾക്ക് റോം, പക്ഷെ ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റു നാനാ ജാതിക്കാരും ഒരു കുടക്കീഴിൽ എന്ന പോലെ കഴിയുന്ന ഒരു രാജ്യം ആണ് നമ്മുടെത് എന്ന് മെഗാ സ്റ്റാർ പറയുമ്പോള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും അത് പോസ്റ്റര്‍ ആക്കി നാടൊട്ടുക്ക് ഒട്ടിക്കാനും ഇവിടെ ബഹുഭൂരിപക്ഷത്തിനും അറിയാം. എന്നാൽ ഈ പറഞ്ഞ മതങ്ങളിലെ രണ്ടു പേര്‍ തമ്മിൽ പ്രണയിക്കുകയോ വിവാഹം ചെയ്യാൻ തീരുമാനിക്കുകയോ ചെയ്‌താൽ ഫ്രാക്ഷൻ ഓഫ് എ സെക്കന്റിൽ തീരും നമ്മുടെ പുകൾപെറ്റ മതേതരത്വം.

ഹാദിയക്ക് വേണ്ടി നിയമ വ്യവസ്ഥയെ പോലും വെല്ലുവിളിച്ചു കൊണ്ട് മുന്നോട്ടു വന്ന സംഘടനയാണ് എസ് ഡി പി ഐ. എന്നാൽ എസ് ഡി പി ഐ യുടെ ഈ ഇടപെടലിൽ ദുരൂഹത തോന്നുന്നത് അവരുടെ രാഷ്ട്രീയ പശ്ചാത്തലവും, മുൻകാല പ്രവർത്തികളും തന്നെയാണ്. സിമി, എൻ ഡി എഫ്, പോപ്പുലർ ഫ്രണ്ട് ഒടുവിൽ എസ് ഡി പി ഐ ഇങ്ങനെ പല പേരുകളിൽ ഒരേ അജണ്ടയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ഹാദിയ വിഷയത്തിൽ കാണിച്ച താല്പര്യത്തിന്റെ സത്യസന്ധത മനസ്സിലാക്കണം എങ്കിൽ ഇന്നലെ ആറ്റിങ്ങലിൽ വിവാഹം ചെയ്ത ഹാരിസൺ-ഷെഹനാ ദമ്പതികളുടെ വിവാഹത്തോടുള്ള അവരുടെ പ്രതികരണങ്ങൾ ശ്രദ്ധിച്ചത് മതി.

സമുദായത്തിലെ ‘അന്ധവിശ്വാസങ്ങള്‍‌’ക്കെതിരെ കായികമായി ആക്രമണം സംഘടിപ്പിക്കുന്നത് എൻഡിഎഫ് ആദ്യകാലത്ത് നടത്തിയിരുന്ന സംഘടനാ പ്രവർത്തനങ്ങളിലൊന്നായിരുന്നു. പിന്നീടിത് ഇതരമതസ്ഥരെ വിവാഹം ചെയ്യുന്നവരെ ആക്രമിക്കുന്നതിലേക്ക് വളർന്നു. പല ഇടങ്ങളിലും എസ് ഡി പി ഐ യുടെ മുൻകാല പതിപ്പായ എന്‍ ഡി എഫ് ഒരു മോറല്‍ പോലീസിന്റെ ദൗത്യങ്ങൾ ഏറ്റെടുത്തതായി കാണാം. പതിനാലാം വയസ്സില്‍ വിവാഹിതയായി ഉപേക്ഷിക്കപ്പെട്ട അരിപ്പോളിയിലെ റാബിയ എന്ന പെണ്‍കുട്ടി രാജീവന്‍ എന്ന ചെറുപ്പക്കാരനുമായി പ്രേമത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. പിന്നീടവര്‍ക്ക് എന്‍ ഡി എഫില്‍ നിന്നേറ്റ മര്‍ദ്ദനങ്ങള്‍ വിശദീകരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് (സമകാലികമലയാളം 25 ജൂലൈ 2008). ഒരു ഹിന്ദു പുരുഷന്‍ മുസ്ലിം പെണ്‍കുട്ടിയെ പ്രേമിക്കുന്നതു പോലും ആറെസ്സസ്സിന്റെ ഗൂഢപദ്ധതിയാണെന്നാണ് എന്‍ ഡി എഫിന്റെ പ്രചാരണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരസ്യമായ കൈയേറ്റങ്ങള്‍ വരെ അവര്‍ നടത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ ചെറുത്തില്ലെങ്കില്‍ നാളെ ചില പോക്കറ്റുകളിലെങ്കിലും താലിബാന്‍ മേഖലപോലെ ഇസ്ലാമിന്റെ പേരില്‍ മനുഷ്യന്റെ അഭിപ്രായ സ്വാതന്ത്ര്യവും സ്ത്രീസ്വാതന്ത്ര്യവും ഹനിക്കുന്ന കേന്ദ്രങ്ങളാക്കി അവര്‍ മാറ്റുമെന്നതില്‍ സംശയമില്ല.

ഹാദിയയുടെ വ്യക്തി സ്വാതന്ത്രത്തിനു വേണ്ടി വാദിച്ചിരുന്ന അതെ ആളുകൾ ആറ്റിങ്ങലിലെ ഷെഹനായിൽ എത്തുമ്പോൾ ചോദിക്കുന്നത് “പോറ്റി വളർത്തിയ അച്ഛനമ്മാമാരുടെ കണ്ണുനീരിനെ കുറിച്ചാണ് “. ഹാദിയയുടെ അച്ഛന്റെ കണ്ണിൽ നിന്ന് ഇറ്റു വീഴുന്നത് പെട്രോൾ അല്ലെന്നു ഇവർക്ക് തിരിച്ചറിവില്ലാത്തതല്ലോ ?! അപ്പൊ പ്രശ്നം ഈ സെലക്ട്ടീവ് ചോയ്‌സ് ആണ്. ഇന്ന് സോഷ്യൽ മീഡിയയിൽ ഹാദിയയുടെ വ്യക്തി സ്വാതന്ത്രത്തിനു വേണ്ടി വാദിച്ച അതെ ആളുകളുടെ നിലപാടുകൾ ഓന്ത് തോറ്റുപോകുന്ന വേഗത്തിലാണ് മാറി മറിഞ്ഞത്

ഹാരിസൺ- ഷെഹാന ദമ്പതികളുടെ വാർത്ത ശ്രദ്ധിക്കുക: “ജാതിമത രഹിതമായി വിവാഹം ചെയ്തതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണി എന്നാണു അവർ പറയുന്നത്. എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ തുടങ്ങിയ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കെവിനെ പോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറയുന്നു . തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി.മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. എസ്ഡിപിഐക്കാർ ക്വൊട്ടേഷൻ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാന്‍. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെണ്‍കുട്ടി പറയുന്നു.”

പോപ്പുലര്‍ ഫ്രണ്ട് ഭീകരത പുറത്തുവരണം, അതുപക്ഷേ ആര്‍ എസ് എസിനെ വെള്ളപൂശി ആകരുത്

വീഡിയോയും ഇരുവരും ആവർത്തിക്കുന്ന ഒരു കാര്യം മതം മാറാൻ ഉദ്ദേശിക്കുന്നില്ല എന്ന് തന്നെയാണ്, മിശ്ര വിവാഹവും മതം മാറ്റവും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലെന്നിരിക്കെ അത്തരം ചർച്ചകൾ ആവശ്യമില്ല. എന്നാൽ ഷെഹനക്കു അഖില ഹാദിയ ആയത് പോലെ മതം മാറാൻ വ്യക്തിപരമായി താൽപ്പര്യം ഉണ്ട് എന്ന് സങ്കൽപ്പിക്കുക. അതിനു തടയിടാൻ കൈ വെട്ടും, ക്യാംപസ് കൊലപാതകവും ശീലം ആക്കിയ എസ് ഡി പി ഐ എന്തും ചെയ്യും എന്ന് തിരിച്ചറിഞ്ഞു കൊണ്ടുള്ള ഭയപ്പാടിൽ നിന്നാണ് മതം മാറാൻ ഉദ്ദേശം ഇല്ലെന്നു ഇരുവർക്കും ആവർത്തിക്കേണ്ടി വരുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ ഒരു തരത്തിലും എന്റർടൈൻ ചെയ്യാൻ കഴിയാത്ത ഒരു വിഭാഗമാണ് ഇക്കൂട്ടർ. നിരോധനം അല്ല ബഹിഷ്‌കരണം ആണ് പ്രതിവിധി എന്ന് ന്യായമായും കരുതുന്നു.

ഇന്നത്തെ ആഗോള വ്യവസായയുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിവിധ സംസ്കാരങ്ങളിൽനിന്നും ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ പ്രയാസമില്ല. സൈബർലോകവും മീഡിയയുമതിന് സഹായകമാണ്. സ്വന്തം മതത്തിനും സംസ്കാരത്തിനും ഭാഷയ്ക്കും രാജ്യങ്ങളുടെ അതിരുകൾക്കുമതീതമായി യുവതലമുറകൾ കമിതാക്കളാകാറുണ്ട്. ജീവിതപങ്കാളിയെ കണ്ടെത്താറുമുണ്ട്. അമേരിക്കയിലെയും പാശ്ചാത്യനാടുകളിലെയും ഇന്ത്യൻ സമൂഹത്തെ അവലോകനം ചെയ്യുകയാണെങ്കിൽ ആഗോളപരമായ മിശ്രമത, മിശ്രഭാഷ, മിശ്രസാംസ്കാരിക തലങ്ങളിലുള്ള പുതിയൊരു തലമുറ ഇവിടെ ഉദയം ചെയ്യുന്നുണ്ടെന്നു പറയാം. മതവും, ജാതിയും നോക്കിയല്ല ഞങ്ങൾ പ്രണയിച്ചത് എന്ന പ്രഖ്യാപനത്തിലൂടെ ഹാരിസണും, ഷെഹാനയും പ്രതിനിധീകരിക്കുന്നത് ഈ തലമുറയെയാണ്.

പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന്റെ അക്കൗണ്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്ത്?

മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരുകൾ തന്നെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. ഇതിനു പുറമേ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ പോഷക സംഘടനകളും മിശ്ര വിവാഹിതര്‍ക്ക് പിന്തുണ നൽകാറുണ്ട്. എന്നാൽ മിശ്ര വിവാഹത്തെ കുറിച്ച് ഇവയിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് രാജ്യത്തു നിലനില്ക്കുന്ന മതങ്ങൾക്കും വിവിധ മത സംഘടനകള്‍ക്കും ഉള്ളത്. എസ് ഡി പി ഐ പോലെ ഉള്ള സംഘടനകൾക്ക് ഒരു മതേതര സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ മാത്രമേ സാധിക്കുകയുള്ളു എന്നതിന് കാലവും ചരിത്രവും സാക്ഷിയാണ്, അത് കൊണ്ട് വീണ്ടും ആവർത്തിക്കുന്നു അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുക, രാഷ്ട്രീയപരമായി വിമർശിക്കുക, നിയമപരമായി പ്രതിരോധിക്കുക.

മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാരുകൾ തന്നെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. ഇതിനു പുറമേ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ പോഷക സംഘടനകളും മിശ്ര വിവാഹിതര്‍ക്ക് പിന്തുണ നൽകാറുണ്ട്. എന്നാൽ മിശ്ര വിവാഹത്തെ കുറിച്ച് ഇവയിൽ നിന്നും വിഭിന്നമായ കാഴ്ചപ്പാടാണ് രാജ്യത്തു നിലനില്ക്കുന്ന മതങ്ങൾക്കും വിവിധ മത സംഘടനകള്‍ക്കും ഉള്ളത്. എസ് ഡി പി ഐ പോലെ ഉള്ള സംഘടനകൾക്ക് ഒരു മതേതര സമൂഹത്തിൽ വിള്ളൽ വീഴ്ത്താൻ മാത്രമേ സാധിക്കുകയുള്ളു എന്നതിന് കാലവും ചരിത്രവും സാക്ഷിയാണ്. അതുകൊണ്ട് വീണ്ടും ആവർത്തിക്കുന്നു, അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുക, രാഷ്ട്രീയപരമായി വിമർശിക്കുക, നിയമപരമായി പ്രതിരോധിക്കുക.

പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on July 19, 2018 8:10 pm