X

സിപിഐ നേതാവ് സോണി ബി തെങ്ങമം അന്തരിച്ചു

അഴിമുഖം പ്രതിനിധി

സിപിഐ നേതാവും എഐഎസ്എഫ് മുൻ ദേശീയ സെക്രട്ടറിയും ആയ   സോണി ബി തെങ്ങമം അന്തരിച്ചു. 55 വയസായിരുന്നു. കുറേ നാളായി അസുഖ ബാധിതനായി പുനലൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻ എം.എൽ.എ തെങ്ങമം ബാലകൃഷ്​ണ പിള്ളയുടെ മകനാണ്​. 

 തലച്ചോറില്‍ നിന്നും സന്തേശങ്ങള്‍ കാലുകളിലേക്ക് എത്തുന്നില്ല എന്നതായിരുന്നു അസുഖം.പിന്നീട് അസുഖം ശരീരം പൂര്‍ണ്ണമായും തളരുന്ന അവസ്ഥയിലേക്ക് മാറി.   എഐഎസ്എഫ് മുൻ ദേശീയ സെക്രട്ടറി , സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്​ഥാന സമിതി അംഗം എന്നീ സ്​ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​.സി.പി.ഐ മുന്‍ ദേശീയ ജനറൽ സെക്രട്ടറി എ ബി ബര്‍ദന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി.എസ്​ സർക്കാറി​ന്‍റെ കാലത്താണ്​ വിവരാവകാശ കമ്മീഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്​. സംസ്​കാരം ഇന്ന്​ വൈകീട്ട്​ നാലിന്​ പോളയത്തോട്​ പൊതുശ്​മശാനത്തിൽ.

ഒരുകാലത്ത് എഐഎസ്എഫ് പ്രവര്‍ത്തകരുടെ ഹരമായിരുന്നു സോണി ബി തെങ്ങമം. കൊല്ലം ജില്ലയില്‍ സംഘടന വളര്‍ത്തുന്നതില്‍  പ്രധാനിയായി പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു.

 

 

This post was last modified on December 27, 2016 2:29 pm