X

പ്രായമായ അച്ചനെ ഒക്കത്ത് വെച്ച് നടക്കുന്ന മകള്‍; അതിന് കുട പിടിക്കുന്ന കൊച്ചു മകള്‍

അഴിമുഖം പ്രതിനിധി

പ്രായമായ മാതാപിതാക്കളെ വഴിയില്‍ ഉപേക്ഷിച്ചും വൃദ്ധസദനത്തിലാക്കിയും ജീവിക്കുന്ന മക്കളുടെ കഥ നമ്മള്‍ കാണുകയും അറിയുകയും ചെയ്തിട്ടുണ്ടാകും. എന്നാല്‍ ഇവിടെ വിത്യസ്തമായൊരു മകളുടെയും അച്ഛന്റെയും കഥ പറയുകയാണ്. അതും ഒറ്റ ഫ്രയിമിലൂടെ. ഇതിനൊടകം തന്നെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ‘കണക്ടിംഗ് കേരള ആരോഗ്യം ഹെല്‍ത്ത് ടിപ്‌സ്’ എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ആ ഒരറ്റ ഫ്രെയിം നമ്മളോട് ഒരുപ്പാട് കഥകള്‍ പറയുന്നുണ്ട്.

‘പെരുമഴയത്ത് പ്രായമായ അച്ചനെ ഒക്കത്ത് വെച്ച് നടക്കുകയാണ് മകള്‍, മുത്തശ്ശനും അമ്മയും നനയാത്തിരിക്കാന്‍ ഒരു ചെറിയ പെണ്‍കുട്ടി അവര്‍ക്ക് മുകളില്‍ കുട നിവര്‍ത്തി പിടിച്ചിരിക്കുകയാണ്. ആ മഴ മുഴുവനും ആ പെണ്‍കുട്ടി നനയുകയാണ്.’ ഈ ഒരു ഒറ്റ ചിത്രം കൊണ്ട് അജ്ഞാതനായ ഫോട്ടോഗ്രാഫര്‍ മൂന്ന് തലമുറകളെയും അവരുടെ മനോഭാവത്തെയും കാണിച്ചുകൊണ്ട് പരിഷ്‌കൃത സമൂഹം എന്ന് അഭിമാനിക്കുന്ന നാം ഉള്‍പ്പെടുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്നു.

നല്ല കമന്റുകളും ചിത്രത്തിന് വന്നിട്ടുണ്ട്- ‘സ്‌നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെന്ന് ആശ്വസിക്കാം’, ‘ചേച്ചിക്ക് ഒരു കോടി പുണ്യം കിട്ടും’, ‘ഇതാണ് അമ്മയും മകളും തമ്മിലുള്ള സ്‌നേഹം.’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

 

This post was last modified on December 27, 2016 4:52 pm