X

ഓണ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും; പാഠപുസ്തകങ്ങള്‍ കിട്ടിയില്ലെന്ന് പരാതി

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണ പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിങ്കളാഴ്ചയും പ്രൈമറിയില്‍ ചൊവ്വാഴ്ചയും പരീക്ഷ ആരംഭിക്കും. അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് സ്‌കൂളുകള്‍ പ്രവൃത്തിദിനമാണെങ്കിലും പരീക്ഷ ഉണ്ടാകില്ല.

ദേശീയ പണിമുടക്ക് കാരണം സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ എട്ടിന് നടത്താനും തീരുമാനമായിട്ടുണ്ട്.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ എസ്.എസ്.എയും ഒന്‍പത്, പത്ത് ക്ലാസുകളിലെ ചോദ്യപേപ്പര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തില്‍ തയാറാക്കി നേരിട്ടും സ്‌കൂളുകളില്‍ എത്തിച്ചു കഴിഞ്ഞു. പ്ലസ്ടു രണ്ടാംവര്‍ഷ പരീക്ഷകള്‍ക്കുള്ള ചോദ്യം അതാത് സ്‌കൂളുകളാണ് തയാറാക്കിയിട്ടുള്ളത്.

എന്നാല്‍ പരീക്ഷ അടുത്തിട്ടും പല സ്കൂളുകളിലും പാഠപുസ്തകങ്ങള്‍ എത്താത്തത് വിദ്യാഭ്യാസ വകുപ്പിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

This post was last modified on December 27, 2016 2:38 pm

Related Post
Leave a Comment