X

പൊതുപണിമുടക്കിൽ അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റ് വിവാദമാക്കി ബി ജെ പി

അഴിമുഖം പ്രതിനിധി 

സെപ്റ്റംബർ രണ്ടിനു നടക്കാനിരിക്കുന്ന പൊതുപണിമുടക്കിൽ അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‍സ്‍ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട മുഖ്യമന്ത്രി പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത് നിയമലംഘനമാണെന്നും സംഭവത്തില്‍ പിണറായിക്കെതിരെ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനസെക്രട്ടറി കെ സുരേന്ദ്രന്‍ രംഗത്തെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പിണറായി വിജയന്‍ തന്‍റെ ഫെയ്‍സ്‍ബുക്ക് പേജില്‍ പൊതുപണിമുടക്കിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പോസ്റ്റിട്ടത്. പണിമുടക്കുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി നവമാധ്യമങ്ങളിൽ നടത്തുന്ന പ്രചാരണങ്ങളിൽ ഭാഗമാകണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയം തടസ്സപ്പെടുത്തി പൂക്കളം ഇടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി 24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്കിനെ പിന്തുണക്കുന്നത് രാഷ്ട്രീയമായി മുതലെടുക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

This post was last modified on December 27, 2016 2:38 pm