X

നിയമനങ്ങളില്‍ ക്രമക്കേട്; ഉമ്മന്‍ ചാണ്ടിക്കും അനില്‍ കുമാറിനുമെതിരെ വിജിലന്‍സ് ത്വരിത പരിശോധന

അഴിമുഖം പ്രതിനിധി 

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയും മുന്‍ മന്ത്രി എപി അനില്‍കുമാറിനും എതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

താത്കാലിക നിയമനങ്ങളും സ്ഥിര നിയമനങ്ങളും അടക്കം നൂറിലധികം നിയമനങ്ങള്‍ നിയമവിരുദ്ധമായിരുന്നു എന്നാണ് പരാതി. വ്യക്തി താത്പര്യങ്ങളും ശുപാര്‍ശകളും മുന്‍നിര്‍ത്തി നിയമനം നല്‍കിയെന്നാണ് ആരോപണം. കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്താണ് ഈ നിയമനങ്ങളൊക്കെ നടന്നത്. ഇവയില്‍ ക്രമക്കേട് നടന്നതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നതാണെന്നും ഈ റിപ്പോര്‍ട്ട് മറച്ചുവെക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടിയും എപി അനില്‍ കുമാറും അടക്കം ആറു പേര്‍ക്കെതിരെയാണ് ത്വരിത പരിശോധന. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. സെപ്തംബര്‍ 19നകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.  

This post was last modified on December 27, 2016 4:32 pm