X

തെറ്റു പറ്റിയെന്ന് വി എസ് ജനങ്ങളോട് സമ്മതിക്കണം: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

തനിക്കെതിരെ കേസുകളില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് പത്രിക നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷനേതാവിന് തെറ്റുപറ്റിയെന്ന് അദ്ദേഹം ജനങ്ങളോടു സമ്മതിക്കണം, അല്ലെങ്കില്‍ തന്റെ നീക്കത്തെ വി എസ് എതിര്‍ക്കട്ടെയെന്നും മുഖ്യമന്ത്രി വെല്ലുവിളി ഉയര്‍ത്തി.

തന്റെ പേരില്ല വി എസിന്റെ പേരിലാണ് കേസുള്ളത്. മന്ത്രിമാര്‍ക്കെതിരെ കേസില്ലെന്ന് ലോകായുക്ത തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഇന്നലെ വി എസിനെതിരെ ഒരു ലക്ഷം രൂപയുടെ മാനനഷ്ടക്കേസ് മുഖ്യമന്ത്രി തിരുവനന്തപുരം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളും മന്ത്രിമാര്‍ക്കെതിരെ 136 കേസുകളും കോടതിയുടെ പരിഗണനയിലുണ്ടെന്ന വിഎസിന്റെ പ്രസംഗത്തിനെതിരെയാണ് മുഖ്യമന്ത്രി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്. കേസ് ഇന്നു കോടതി പരിഗണിക്കും. അതേസമയം തന്റെ നാവ് ബന്ധിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കേണ്ടന്നായിരുന്നു വി എസിന്റെ മറുപടി.

This post was last modified on December 27, 2016 4:03 pm

Related Post
Leave a Comment