സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹാജരാകും. ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വ്യവസായി എം കെ കുരുവിളയുടെ പരാതിയിലാണ് കേസ്.
മുമ്പ് ജനുവരി രണ്ടിനും ഉമ്മന്‍ ചാണ്ടി ഇതേ കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ക്രോസ് വിസ്താരം ആരംഭിക്കുന്നതിനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സോളാര്‍ സാങ്കേതിക വിദ്യ ഇറക്കുമതി ചെയ്യാമെന്ന് വാഗ്ദാനം നല്‍കി എം കെ കുരുവിളയില്‍ നിന്നും പണം കൈപ്പറ്റി എന്നതാണ് കേസ്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറ് പേരാണ് കേസില്‍ പ്രതികള്‍. പരാതിക്കാരന് പ്രതികള്‍ ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്ന് കോടതി വിധിച്ചിരുന്നു.
എന്നാല്‍ തന്റെ ഭാഗം വ്യക്തമാക്കാന്‍ അവസരം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കാനാണ് കോടതി ഇന്ന് ഉമ്മന്‍ ചാണ്ടിയെ വിളിപ്പിച്ചിരിക്കുന്നത്. തെളിവുകള്‍ ഹാജരാക്കാനും കോടതി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment