X

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

അഴിമുഖം പ്രതിമുഖം

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഷികരിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന കടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ല എന്നതിന്റെ സൂചനകളാണ് സഭയ്ക്കകത്ത് ഇന്ന് പ്രതിപക്ഷം നല്‍കിയത്. മാണിക്കെതിരെയുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രവേശിച്ചത് തന്നെ. നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ തയ്യാറെടുക്കവെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ എഴുന്നേറ്റ് നിന്ന് ബാര്‍കോഴക്കേസില്‍ കുറ്റാരോപിതനായ മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്ന് ആവശ്യമുന്നയിച്ചു. എന്നാല്‍ ആവശ്യങ്ങളെല്ലാം പിന്നെ പരിഗണിക്കാമെന്ന് പറഞ്ഞ് തന്റെ പ്രസംഗത്തിലേക്ക് കടക്കുകയായിരുന്നു ഗവര്‍ണര്‍. നയപ്രഖ്യാപനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം സഭ ബഹിഷകരിക്കുകയും ചെയ്തു. ജയില്‍ കിടക്കേണ്ട മാണിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും ഈ പ്രക്ഷോഭത്തില്‍ അണി ചേരാന്‍ ജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായും സഭയ്ക്കു പുറത്തെത്തിയ ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുവന്നാലും മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുന്നതായാണ് സിപിഐ നിയമസഭ കക്ഷി നേതാവ് സി ദിവാകരനും പറഞ്ഞത്.

This post was last modified on December 27, 2016 2:52 pm