X

രാഷ്ട്രീയമായി സനാഥരായെന്ന് ഓര്‍ത്തഡോക്‌സ് സഭ

അഴിമുഖം പ്രതിനിധി

ഇടതുപക്ഷ സര്‍ക്കാരിന് പ്രത്യക്ഷത്തില്‍ നന്ദി പറഞ്ഞ് ഓര്‍ത്തഡോക്‌സ് സഭ. രാഷ്ട്രീയമായി തങ്ങളിപ്പോള്‍ സനാഥരായെന്നാണ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവ പ്രതികരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷമായിരുന്നു ബാവയുടെ പ്രതികരണം.

മുമ്പ് തങ്ങള്‍ അനാഥരായിരുന്നു, അത്തരമൊരു വികാരമായിരുന്നു തോന്നിയിരുന്നത്. ഇപ്പോള്‍ അതു മാറി, കരുതലുള്ള ഒരു സര്‍ക്കാര്‍ ഇവിടെയുണ്ട് എന്ന തോന്നലുണ്ട്; ബാവ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭയോട് അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നു കരുതുന്നതായും ബാവ പ്രതീക്ഷ പ്രകടിപ്പിച്ചു.

യുഡിഎഫുമായി പ്രകടമായി തന്നെ എതിര്‍ത്തു നില്‍ക്കയാണ് ഓര്‍ത്തഡോക്‌സ് സഭ. സഭാംഗമായ ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്തും സഭയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നു.

This post was last modified on December 27, 2016 4:11 pm