അഴിമുഖം പ്രതിനിധി
ദക്ഷിണാഫ്രിക്കന്‍ പാരാലിംപിക്സ് അത്ലറ്റ് ഓസ്‌ക്കര്‍ പിസ്റ്റോറിയസിനു ആറ് വര്‍ഷം തടവ്. കാമുകി റീവ സ്റ്റീന്‍കാമ്പിനെ വെടി വെച്ച് കൊന്ന കേസിലാണ് ശിക്ഷ. കാമുകി റീവയുടെ മാതാപിതാക്കള്‍ നല്‍കിയ അപ്പീലിലാണ് പുതിയ വിധി.നേരത്തെ അഞ്ച് വര്‍ഷം ശിക്ഷയായിരുന്നു വിധിച്ചിരുന്നത്. അപ്പീലിന് ശേഷം അത് ആറായി ഉയര്‍ത്തി.
2013ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാമുകിയായിരുന്ന റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് വെടിവെച്ചു കൊല്ലുകയായിരുന്നു. വെടിവച്ചു എന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നുവെങ്കിലും ആരോ അതിക്രമിച്ചു കയറി എന്ന് തെറ്റിദ്ധരിച്ചാണ്അതുണ്ടായത് എന്നും പിസ്റ്റോറിയസ് പറഞ്ഞിരുന്നു. നാലുമണിക്കൂറോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
This post was last modified on December 27, 2016 4:15 pm
Leave a Comment