X

ബഡ്ജറ്റ് അവതരണം ; തീരുമാനിക്കേണ്ടത് മാണി, ചോരപ്പുഴ നീന്തിക്കയറാന്‍ തനിക്കാവില്ലെന്നു പി സി ജോര്‍ജ്

അഴിമുഖം പ്രതിനിധി

ബഡജ്റ്റ് അവതരിപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ധനമന്ത്രി കെ എം മാണി ആണെന്നു ഗവ.ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇക്കാര്യത്തില്‍ പ്രതിപക്ഷം ചോരപ്പുഴ ഒഴുക്കിയാല്‍ അതു  നീന്തിക്കടക്കാന്‍ തനിക്കാവില്ലെന്നും പി സി ജോര്‍ജ് കൂട്ടിത്തേര്‍ത്തു. മാണി ബഡ്ജറ്റ് അവതരിപ്പിച്ചാല്‍ നിയമസഭ വളയുമെന്ന പ്രതിപക്ഷത്തിന്റെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജിന്റെ പരമാര്‍ശം.

പാറ്റൂര്‍ ഭൂമി വിവാദത്തില്‍ മുന്‍ ചീഫ് സെക്രട്ടറിക്കെതിരെയും പി.സി.ജോര്‍ജില്‍ നിന്നും വിമര്‍ശനമുണ്ടായി. ഭൂമി ഇടപാടില്‍ ഇ.കെ.ഭരത് ഭൂഷണും പങ്കുള്ളതായി താന്‍ കരുതുന്നുവെന്നാണ്  അദ്ദേഹം ഇന്നു വ്യക്തമാക്കിയത്. ഭരത് ഭൂഷണ്‍ സത്യസന്ധനായിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാം തുറന്നു പറയണമായിരുന്നുവെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 2:41 pm