X

ജിഷ വധക്കേസ്; ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പിപി തങ്കച്ചന്‍‍ പരാതി നല്‍കി

അഴിമുഖം പ്രതിനിധി

ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ യുഡിഎഫ് കൺവീനർ പിപി തങ്കച്ചന്‍‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന ഇത്തരം അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുംഅദ്ദേഹം പരാതിയില്‍ ആവശ്യപ്പെടുന്നു.ജോമോന്‍ നടത്തുന്ന ദുഷ്പ്രചരണം കേസ് അട്ടിമറിക്കാനാണെന്നും പിപി തങ്കച്ചൻ ആരോപിക്കുന്നു.

ജിഷയുടെ മാതാവിനെ അറിയില്ലെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കോ തന്‍റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ല എന്നും അവർ തന്‍റെ വീട്ടിൽ 20 വർഷം ജോലിക്കു നിന്നെന്നു പറയുന്നത് ശുദ്ധ കളവാണ് എന്നും പിപി തങ്കച്ചൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതേസമയം മകൾക്കെതിരായ ആരോപണത്തിനെതിരെ ജിഷയുടെ പിതാവ് പാപ്പു നൽകിയ പരാതിയിൽ ജോമോൻ പുത്തൻപുരക്കലിനെതിരെ പൊലീസ് ക്രിമിനൽ കേസെടുത്തിട്ടുണ്ട്. പട്ടിക ജാതി-വർഗ വിഭാഗത്തിനെതിരായ അതിക്രമം തടയൽ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

 

This post was last modified on December 27, 2016 4:06 pm

Related Post
Leave a Comment