X

പച്ചാളം മേല്‍പ്പാലം; ഭൂമി ഏറ്റെടുക്കല്‍ തുടരാമെന്ന് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

പച്ചാളം മേല്‍പ്പാലത്തിനായി ഭൂമി ഏറ്റെടുക്കല്‍ തുടരാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്ഥലത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ തടസ്സമില്ലെന്നും കോടതി വിധിച്ചു. പ്രദേശത്തെ ഭൂവുടമകള്‍ക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിന് അഭിഭാഷക കമ്മീഷനേയും ഹൈക്കോടതി നിയമിച്ചു. നഷ്ടപരിഹാര തുക ഉടന്‍ കൈമാറണമെന്നും ഇതില്‍ 80 ശതമാനം തുക സര്‍ക്കാര്‍ കെട്ടി വെക്കണമെന്നും കോടതി പറഞ്ഞു.

പച്ചാളം മേല്‍പ്പാലത്തിനായി ഇന്ന് പുലര്‍ച്ചെ മുതല്‍ 22 കെട്ടിടങ്ങള്‍ ജില്ലാഭരണകൂടം പൊളിച്ച് നീക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് ചിറ്റൂര്‍ മുതല്‍ കച്ചേരിപ്പടി വരെയുള്ള ഭാഗത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

This post was last modified on December 27, 2016 2:52 pm