X

പ്രശസ്ത ചിത്രകാരന്‍ കെ ജി സുബ്രഹ്മണ്യന്‍ അന്തരിച്ചു

ആധുനിക ചിത്രകാരന്മാരില്‍ പ്രമുഖനായ കെ ജി സുബ്രഹ്മണ്യന്‍ (92) അന്തരിച്ചു. ബറോഡയില്‍ ആയിരുന്നു അന്ത്യം.

ശാന്തിനികേതനില്‍ ബെനോഡ് ബെഹാരി മുക്കര്‍ജി, നന്ദലാല്‍ ബോസ്, രാംകിങ്കര്‍ ബൈജ് എന്നിവരുടെ കീഴില്‍ ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ കെ ജി എസ് 1924 ഫെബ്രുവരി 15നു വടക്കന്‍ കേരളത്തിലാണ് ജനിച്ചത്. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് 1948ല്‍ ബിരുദം കരസ്ഥമാക്കി. 1955ല്‍ ബ്രിട്ടിഷ് കൌണ്‍സിലിന്റെ റിസര്‍ച്ച് ഫെല്ലൊഷിപ്പ് ലഭിച്ചു. 2012ല്‍ പത്മവിഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.  

ഒരു സൈദ്ധാന്തികനും കലാ ചരിത്രകാരനും എന്ന നിലയില്‍ നിരവധി പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്‍റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഹുമുഖ പ്രതിഭയായ അദ്ദേഹം കുട്ടികള്‍ക്ക് വേണ്ടി സചിത്ര കഥകളും രചിച്ചിട്ടുണ്ട്. 

This post was last modified on December 27, 2016 4:16 pm