X

പാകിസ്ഥാനില്‍ ഹെലിക്കോപ്ടര്‍ ദുരന്തത്തില്‍ നോര്‍വെ, ഫിലിപ്പിന്‍സ് അംബാസിഡര്‍മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് വീണ് നോര്‍വെ, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളുടെ അമ്പാസിഡര്‍മാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിട്ടു. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉള്ളതായി വെളിപ്പെട്ടിട്ടില്ല. വിദേശ നയതന്ത്രപ്രതിനിധകളുമായി വടക്ക്ന്‍ പര്‍വതപ്രദേശമായ ഗില്‍ഗിതിലേക്ക് പോയ ഹെലികോപ്ടറാണ് തകര്‍ന്ന് വീണതെന്ന് പാക് സൈന്യം അറിയിച്ചു.

മലേഷ്യ, ഇന്തോനേഷ്യ എന്നിവടങ്ങളിലെ അംബാസിഡര്‍മാരുടെ ഭാര്യമാരും കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ട് പദ്ധതികളുടെ ഉദ്ഘാടനത്തിനായി മറ്റൊരു ഹെലിക്കോപ്ടറില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സ്ഥലത്തേക്ക് പോയെങ്കിലും അപകടത്തെ തുടര്‍ന്ന് അദ്ദേഹം ഇസ്ലാമബാദിലേക്ക് മടങ്ങിയിട്ടുണ്ട്. പോളണ്ട്, നെതര്‍ലന്‍സ് എന്നിവിടങ്ങളിലെ അംബാസിഡര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തിലായ എംഐ-17 ഹെലിക്കോപ്ടറില്‍ 11 വിദേശികളും ആറ് പാകിസ്ഥാന്‍കാരുമാണ് ഉണ്ടായിരുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

This post was last modified on December 27, 2016 2:57 pm