X

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടന്ന ചാവേര്‍ ബോംബാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

പാകിസ്ഥാനിലെ കറാച്ചിയില്‍ ക്രിസ്ത്യന്‍ സമുദായത്തിന് നേരെ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഔദ്ധ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പാകിസ്ഥാന്‍ താലിബാന്‍, ഇതുപോലെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കാമെന്ന മുന്നറിയിപ്പും നല്‍കി. 

ലാഹോര്‍ നഗരത്തിലെ നിഷ്താര്‍ കോളനി പ്രദേശത്ത് നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 78 പേര്‍ക്ക് പരിക്കേറ്റതായി ലാഹോര്‍ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മുഹമ്മദ് സയീദ് സോഹ്ബിന്‍ അറിയിച്ചു. ഉന്നത സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 

ആക്രമണത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. സുരക്ഷ ശക്തിപ്പെടുത്താനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം പ്രവിശ്യ സര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ചു. 2013 ല്‍ പെഷവാറില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ നടന്ന ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം, പാകിസ്ഥാനില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

This post was last modified on December 27, 2016 2:51 pm