X

ബുര്‍ഹാന്‍ വാനിയുടെ വധം; ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താന്‍

അഴിമുഖം പ്രതിനിധി

ഹിസ്ബുള്‍ മുജാഹുദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി അപലപനീയമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. വാനിയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കം അങ്ങേയറ്റം നിയമവിരുദ്ധമാണെന്നും നവാസ് ഷെരീഫ് കുറ്റപ്പെടുത്തി.

കശ്മീരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ എന്നപേരില്‍ വിഘടനവാദി നേതാക്കളെ തടങ്കലില്‍ വച്ചിരിക്കുന്ന ഇന്ത്യയുടെ നടപടിയേയും പാകിസ്താന്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇത് മനുഷ്യാവകാശ ലംഘനമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

അതേസമയം വാനിയുടെ വധത്തെ തുടര്‍ന്ന് കശ്മീരില്‍ ഉണ്ടായിരിക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇതുവരെ 23 പേര്‍ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

This post was last modified on December 27, 2016 4:21 pm

Related Post
Leave a Comment