X

ഇന്ത്യയുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുമായി ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ്. കാശ്മീര്‍ വിഷയം അടക്കം ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവായ സര്‍താജ് അസീസ് സന്നദ്ധ അറിയിച്ചു.

കാശ്മീര്‍ തര്‍ക്ക പ്രദേശമാണെന്ന് അന്തരാഷ്ട്ര രാജ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്നും, ഇപ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ ഇന്ത്യയുടെ മേലാണെന്നും സര്‍താജ് അസീസ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞുവെന്ന് റേഡിയോ പാക്കിസ്ഥാന്‍ പറയുന്നു.

കാശ്മീര്‍ പ്രശ്‌നം നിലനില്‍ക്കുന്നിടത്തോളം ഇരു രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലം കാണില്ലെന്നും, ആദ്യം പരിഹാരം കാണേണ്ടത് ഈ വിഷയത്തിനാണെന്നും സര്‍താജ് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ ഫലമാണ് അവരുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കത്തിനുള്ള കാരണമെന്നാണ് കരുതുന്നത്.

 

This post was last modified on December 27, 2016 2:26 pm