X

ബച്ചാ ഖാന്‍ സര്‍വകലാശാല ആക്രമണം: പിന്നില്‍ ഇന്ത്യയെന്ന് പാക് മുന്‍ ആഭ്യന്തരമന്ത്രി

അഴിമുഖം പ്രതിനിധി

20 പേര്‍ കൊല്ലപ്പെട്ട ബച്ചാ ഖാന്‍ സര്‍വകലാശാലാ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി മുന്‍ പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്. ഇന്ത്യയുടെ റോയാണ് ആക്രമണത്തിന് പിന്നിലെന്ന് മാലിക് ആരോപിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറേയും കുറ്റപ്പെടുത്തി. പരീക്കറുടെ പ്രസ്താവനയെ ലളിതമായി കാണാനാകില്ലെന്ന് മാലിക് പറഞ്ഞു. നമ്മുടെ വേദന ആക്രമണകാരികളും അറിയണമെന്ന് പത്താന്‍കോട്ട് ഭീകരാക്രമണത്തിനുശേഷം പരീക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.

റോയും തെഹരീക് ഇ താലിബാനും തമ്മില്‍ ധാരണയിലെത്തിയെന്നും മാലിക് ആരോപിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരാവാദിത്വം ഏറ്റെടുത്ത് ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്ന തെഹരീക് ഇ താലിബാന്‍ മണിക്കൂറുകള്‍ക്കുശേഷം ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് അവകാശപ്പെട്ടു.

പരീക്കറാണ് സര്‍വകലാശാല ആക്രമണത്തിന് പിന്നിലെന്ന് മാലിക് ആരോപിച്ചു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന സര്‍വകലാശാല ആക്രമണത്തെ അപലപിച്ചിരുന്നു.

പത്താന്‍ കോട്ട് ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് അല്ലെന്നും ഇന്ത്യാക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും മാലിക് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലെ ബന്ധം മെച്ചപ്പെടാന്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിക്ക് താല്‍പര്യമില്ല. അതിനാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമ്പോള്‍ റോ അത് അട്ടിമറിക്കുന്നുവെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:35 pm