X

കശ്മീരികളെ ഉപേക്ഷിക്കില്ലെന്ന് പാക് അംബാസിഡര്‍

അഴിമുഖം പ്രതിനിധി

സ്വാതന്ത്ര്യത്തിനായുള്ള ന്യായമായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന കശ്മീരികളെ പാകിസ്താന്‍ ഉപേക്ഷിക്കില്ലെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പറഞ്ഞു. ജമ്മുകശ്മീരിലെ ജനങ്ങളുടെ സ്വപ്‌നങ്ങളെ  അവഗണിക്കുകയോ മാറ്റിവയ്ക്കുകയോ ചെയില്ല. അവരുടെ പോരാട്ടം എത്രകാലം തുടര്‍ന്നാലും പാകിസ്താന്‍ ഒരിക്കലും അവരേയും അതിന് പിന്നിലെ കാരണത്തേയും ഉപേക്ഷിക്കില്ലെന്ന് ബാസിത് പറഞ്ഞു. ഈദിനോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ കശ്മീരി വിഘടന വാദി നേതാക്കളെ ക്ഷണിച്ചു കൊണ്ട് ബാസിത് അടുത്തിടെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയുമായി സാധാരണവും സഹകരണാത്മകവുമായ ബന്ധമാണ് പാകിസ്താന്‍ എക്കാലവും ആഗ്രഹിക്കുന്നത്. ജമ്മു കശ്മീര്‍ തര്‍ക്കം അടക്കം പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാക്കുകയാണ് ബന്ധം മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണ്. ദല്‍ഹിയില്‍ പാകിസ്താന്റെ സ്വാതന്ത്ര്യ ദിനഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബാസിത്. ഇന്ത്യയുടേയും പാകിസ്താന്റേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്‍മാര്‍ തമ്മിലെ കൂടിക്കാഴ്ച നടക്കാനിരിക്കേയാണ് ബാസിതിന്റെ വിവാദ പ്രസ്താവന വന്നിരിക്കുന്നത്. ഇരുവരും തമ്മിലെ കൂടിക്കാഴ്ച ഓഗസ്ത് 23-ന് ന്യൂദല്‍ഹിയില്‍ നടക്കും.

This post was last modified on December 27, 2016 3:18 pm