X
    Categories: സിനിമ

പാക് കലാകാരന്‍മാര്‍ ഇന്ത്യയില്‍ വന്ന് പരിപാടി അവതരിപ്പിക്കണം: രാധികാ അപ്തെ

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ കലാകാരന്‍മാര്‍ ഇന്ത്യയില്‍ വരണമെന്നും പരിപാടികള്‍ അവതരിപ്പിക്കണമെന്നും നടി രാധികാ അപ്തെ. അതിര്‍ത്തിയില്‍ നടക്കുന്ന പ്രശ്നങ്ങളെ കലാകാരന്‍മാരുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഇതൊന്നും കലയെ സ്വാധീനിക്കാന്‍ പാടില്ലെന്നുമാണ് താന്‍ വിചാരിക്കുന്നതെന്നും രാധികാ അപ്തെ പറഞ്ഞു.

ഇന്ത്യാ- പാക് അതിര്‍ത്തി വിഷയങ്ങളെ തുടര്‍ന്ന് പാക് നടന്‍മാരെ ഇന്ത്യയില്‍ ചില സംഘടനകള്‍ വിലക്കിയ നടപടിയോട് പ്രതികരിക്കുകയായിരുന്നു രാധിക. ‘ഞാന്‍ ചിന്തിക്കുന്നത് പാക് കലാകാരന്‍മാര്‍ ഇന്ത്യയില്‍ വരണമെന്നും സിനിമകളും മറ്റും ചെയ്യണമെന്നുമാണ്‌.’ രാധിക പറഞ്ഞു.

തീവ്രവാദത്തെ എല്ലാവരും എതിര്‍ക്കണമെന്നും ഇന്ത്യന്‍ ആര്‍മിക്ക് തന്റെ ശക്തമായ പിന്തുണയുണ്ടെന്നും രാധിക കൂട്ടിച്ചേര്‍ത്തു. പാക് കലാകാരന്‍മാരെ വിലക്കിയ നടപടിയോട് പല ഇന്ത്യന്‍ കലാകാരന്‍മാരും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

This post was last modified on December 27, 2016 2:25 pm

Related Post
Leave a Comment