X

പാമൊലിന്‍ കേസ്; ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി

അഴിമുഖം പ്രതിനിധി

പാമൊലിന്‍ കേസില്‍ നിന്നും ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി. വിചാരണ തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും റിവ്യു ഹര്‍ജി ഹൈക്കോടതിയിലാണെന്നു പറഞ്ഞത് തെറ്റാണെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ മന്ത്രി ടി എച് മുസ്തഫ, പി ജെ തോമസ് എന്നിവര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇന്നു നടത്തിയ വിമര്‍ശനങ്ങള്‍.

This post was last modified on December 27, 2016 4:09 pm

Related Post
Leave a Comment