X

പാമോലിൻ കേസിൽ തെളിവു ലഭിച്ചാൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സുപ്രീംകോടതി

അഴിമുഖം പ്രതിനിധി

പാമോലിൻ കേസിൽ തെളിവു ലഭിച്ചാൽ ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സുപ്രീം കോടതി. കേസിൽ വിഎസ് അച്യുതാനന്ദൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർദ്ദേശം. അതെസമയം കേസിൽ വിചാരണ തുടരാമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഹൈക്കോടതി നിരീക്ഷണങ്ങൾ വിചാരണ കോടതിയുടെ നടപടിയെ ബാധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിൽ കേസിൻറെ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിൽ ഇടപെടേണ്ടതില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണക്കിടെ തെളിവു ലഭിച്ചാൽ ഉമ്മൻചാണ്ടിയെ പ്രതി ചേർക്കുന്നതിൽ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

പാമോയിൽ ഇടപാട് നടക്കുന്ന സമയത്ത് ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയെും കേസിൽ പ്രതിചേർക്കണമെന്നാവശ്യപ്പെട്ടാണ് വിഎസ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പിഎസ് ഠാക്കൂർ അദ്ധ്യക്ഷനായ ബഞ്ചാണ് വിഎസിൻറെ ഹർജി തള്ളിയത്. കേസിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് വിഎസ് നടത്തുന്നതെന്നും സുപ്രീകോടതി നേരത്തെ വിമർശനം ഉന ്നയിച്ചിരുന്നു. ഇതിന് വിഎസ്  നൽകിയ മറുപടിയും കോടതി തള്ളി.

This post was last modified on December 27, 2016 2:48 pm