X

പനാമ പേപ്പേഴ്സ് രണ്ടാം ഭാഗം പുറത്ത് : രാജ്യത്തെ പല പ്രമുഖരും പട്ടികയില്‍

അഴിമുഖം പ്രതിനിധി

വിദേശത്ത് കള്ളപ്പണനിക്ഷേപമുള്ള ഇന്ത്യക്കാരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പനാമ പേപ്പേഴ്സിന്‍റെ രണ്ടാം ഭാഗത്തിലാണ് അധോലോക നായകൻ, രാഷ്ട്രീയക്കാർ, വ്യവസായികൾ, മുൻ ക്രിക്കറ്റ് താരം എന്നീ പ്രമുഖർ ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ പുറത്തെത്തിയത്.

രാഷ്ട്രീയപ്രവര്‍ത്തകനായ അനുരാഗ് കേജ്രിവാള്‍,  വ്യവസായികളായ ഗൗതം  താപ്പർ, മുൻ ക്രിക്കറ്റർ അശോക് മൽഹോത്ര, വാണിജ്യ പ്രമുഖരായ രഞ്ജീവ് ദുജ, ഐ.ടി കമ്പനി പ്രമുഖൻ ഗൗതം സീങ്കൽ, കാർഷിക വ്യവസായി വിവേക് ജെയ്ൻ, മുൻ സർക്കാർ ജീവനക്കാരൻ പ്രഭാശ് ശങ്ക്ള, വസ്ത്ര കയറ്റുമതിക്കാരായ സതീഷ് ഗോവിന്ദ് സംതാനി, വിശാൽ ബഹദൂർ, ഹരീഷ് മൊഹ്നാനി, കപിൽ സെയ്ൻ ജിയോൾ, സ്വർണ വ്യാപാരി അശ്വിൻ കുമാർ മെഹ്റ, മരുന്ന് വ്യവസായി വിനോദ് രാമചന്ദ്ര ജാദവ്,   എന്നിവരാണ് ഇന്ത്യന്‍ എക്സ്പ്രസ് ഇന്ന് പുറത്തുവിട്ട പട്ടികയിലുള്ളത്. 

കഴിഞ്ഞ ദിവസം പുറത്തു വന്ന ആദ്യ പട്ടികയില്‍ നടൻ അമിതാഭ് ബച്ചൻ, നടി ഐശ്വര്യ റായ്, ഡി.എൽ.എഫ് കമ്പനി ഉടമ കെ.പി സിങ്, ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി, അപ്പോളോ ടയേഴ്സ് പ്രമോട്ടർ സമീർ ഗെഹ്ലോട്ട് എന്നിവരടക്കം 500 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, ഐസ്ലന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്സണ്‍, പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തുടങ്ങിയ ലോക നേതാക്കളും ഈ കള്ളപ്പണ ഇടപാടില്‍ പങ്കുള്ളതായി കണ്ടെത്തിയിരുന്നു.പനാമയിലെ  മൊസാക് ഫൊന്‍സെക എന്ന ഏജൻസി വഴിയാണ് ഇവർ വിവിധ രാജ്യങ്ങളിൽ  കള്ളപ്പണം നിക്ഷേപിച്ചത്. ജർമൻ പത്രമായ സിഡോയിച് സെയ്തൂങാണ് ഈ  രേഖകൾ പുറത്തെത്തിച്ചത്. ഇത് ഇൻറർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ്സ് വഴി കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ മറ്റു മാധ്യമങ്ങള്‍ക്കു ലഭിക്കുകയായിരുന്നു.

 

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment