X

പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യയുടെ നാടകം ; പാകിസ്താന്‍ അന്വേഷണ സംഘം

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമെന്ന് പാകിസ്താന്‍ അന്വേഷണ സംഘം. ആക്രമണവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ ആരോപണം. പാകിസ്ഥാന്‍ ടുഡേ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. പാകിസ്ഥാനെതിരായ ഇന്ത്യന്‍ അധികൃതരുടെ ‘ദുരുദ്ദേശപരമായ പ്രചാരണവേല’യാണ് ആക്രമണം, ഇന്ത്യന്‍ അധികൃതരുടെ ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് എന്‍.ഐ.എ അധികൃതര്‍ സംയുക്ത അന്വേഷണ സംഘത്തോട് സഹകരിച്ചില്ലെന്നും സംയുക്ത അന്വേഷണ സംഘത്തിലെ ഒരംഗത്തെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനു കൈമാറും. എന്‍.ഐ.എയിലെ മുസ്‌ലിമായ അന്വേഷണ  ഉദ്യോഗസ്ഥന്റെ ക്രൂരമായ കൊലപാതകം ചില കാര്യങ്ങള്‍ ഇന്ത്യ മറച്ചുവെക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു അക്രമികള്‍ പാകിസ്ഥാനില്‍ നിന്നാണ് വന്നതെന്ന കാര്യം സ്ഥാപിക്കുന്നതില്‍ ഇന്ത്യന്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ജെ.ഐ.ടി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രത്തിലുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനും പാകിസ്ഥാനെ കളങ്കപ്പെടുത്തുകയുമാണ് അവരുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥന്‍ ആരോപിക്കുന്നുണ്ട്.

 

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment