മനോഹര്‍ പരീഖര്‍ ഗോവ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കന്നതിനായി പ്രതിരോധ മന്ത്രി സ്ഥാനം രാജി വച്ച സാഹചര്യത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് പ്രതിരോധത്തിന്റെ അധികച്ചുമതല കൂടി നല്‍കാന്‍ തീരുമാനമായി. പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജി, അരുണ്‍ ജയ്റ്റ്‌ലിയോട് പ്രതിരോധ വകുപ്പ് ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചതായി രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. മോദി സര്‍ക്കാരിന്റെ തുടക്ക കാലത്ത് ഈ രണ്ട് വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് ജയ്റ്റ്‌ലിയാണ്.
Leave a Comment