X

പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അബ്ദെല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടു. ഇന്നലെ പാരീസിന്റെ പ്രാന്തപ്രദേശത്ത് പൊലീസ് നടത്തിയ തെരച്ചിലിനെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അബൗദ് ആണെന്ന് പാരീസ് പ്രോസിക്യൂട്ടര്‍ പ്രസ്താവനയില്‍ അറിയിച്ചു. ബല്‍ജിയംകാരനായ അബൗദ് (28) ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി യൂറോപ്പില്‍ ആക്രമണം നടത്താന്‍ നിയുക്തനായിരുന്നു. ഇയാളാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച 129 പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിനും വെടിവയ്പ്പിനും നേതൃത്വം നല്‍കിയത്. ഇയാള്‍ സിറിയയില്‍ ആണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പാരീസിന്റെ പ്രാന്തപ്രദേശമായ സെന്റ് ഡെനിസിലെ ഒരു വീട്ടിലേക്കാണ് നയിച്ചത്. ഇത് വീണ്ടും വെടിവയ്പ്പിലും സ്‌ഫോടനത്തിനും കാരണമായി.

This post was last modified on December 27, 2016 3:26 pm