X

പാര്‍ലമെന്‍റ് ക്യാന്റീനിലെ ഇളവുകള്‍ നിര്‍ത്തലാക്കി

അഴിമുഖം പ്രതിനിധി

പാര്‍ലമെന്‍റ് ക്യാന്‍റീനില്‍ അംഗങ്ങള്‍ക്കായി നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തിയതായി ലോക് സഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ലോക് സഭ-രാജ്യസഭ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കും ഈ നിരക്കുകള്‍ ബാധകമായിരിക്കും എന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി. പാര്‍ലമെന്‍റ് ഭക്ഷണക്കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്‍ പ്രകാരമാണ് നടപടി. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിരക്കുകളില്‍ മാറ്റമുണ്ടാകുന്നത്. നേരത്തെ 18 രൂപ മാത്രമുണ്ടായിരുന്ന വെജ് ഊണിന് ഇനി നല്‍കേണ്ടി വരിക 30 രൂപയാണ്. 61 രൂപയ്ക്ക് ലഭിച്ചിരുന്ന ത്രീ കോഴ്സ് മീല്‍സിന് 90 രൂപയും നല്‍കേണ്ടി വരും.

പ്രതിവര്‍ഷം 16 കോടി രൂപയോളം കാന്‍റീന്‍ സബ്സിഡി ഇനത്തില്‍ സര്‍ക്കാരിന് ചെലവായിരുന്നു. ജനങ്ങള്‍ക്കായുള്ള സബ്സിഡികള്‍ ഒഴിവാക്കുമ്പോഴും ജനപ്രതിനിധികള്‍ക്ക് ഇത്തരം ഇളവുകള്‍ നല്‍കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു. പാര്‍ലമെന്‍റ് ക്യാന്‍റീനിലെ ഭക്ഷണനിരക്കുകള്‍ കാലങ്ങളായി മാധ്യമങ്ങളിലും പുറത്തും ചര്‍ച്ചാവിഷയമായിരുന്നു. 

This post was last modified on December 27, 2016 3:31 pm