X

നോട്ട് പിന്‍വലിക്കല്‍: പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു

അഴിമുഖം പ്രതിനിധി

നോട്ട് പിന്‍വലിക്കല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഉച്ചക്ക രണ്ട് മണി വരെ ഇരു സഭകളും നിര്‍ത്തിവച്ചിരിക്കുകയാണ്. നോട്ട് വിഷയത്തില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നോട്ട് വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് അറിയിച്ചു. സര്‍ക്കാരിന്റെ നടപടിയില്‍ പാളിച്ചകളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ സംശയിക്കരുത്. പ്രധാനമന്ത്രി എത്തണമെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എത്തുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്യുമെന്നും രാജ്‌നാഥ് സിങ് സഭയില്‍ പറഞ്ഞു.

അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കുക, സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.

This post was last modified on December 27, 2016 2:14 pm