X

പത്താന്‍കോട്ട് ഭീകരാക്രമണം; മലയാളി എന്‍ഐഎ കസ്റ്റഡിയില്‍

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി എന്‍ ഐ എ കസ്റ്റഡിയില്‍. വയനാട് ജില്ലയിലെ മാനന്തവാടി ബിലാക്കാട് സ്വദേശിയായ റിയാസ് എന്ന ദിനേശനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. 

പത്താന്‍ കോട്ടില്‍ ആക്രമണം ഉണ്ടായ വ്യോമസേനതാവളത്തിനു സമീപ പ്രദേശത്തെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് അഞ്ചു മാലി ദ്വീപ് സ്വദേശികള്‍ക്കൊപ്പം റിയാസ് പിടിയിലായത്. ഇയാള്‍ പത്താന്‍കോട്ടിലാണ് വര്‍ഷങ്ങളായി താമസിക്കുന്നതെന്നും വിവരമുണ്ട്. അന്വേഷണത്തില്‍ റിയാസിന്റെ ഫോണില്‍ നിന്നും പാകിസ്ഥാനിലേക്ക് നിരവധി കോളുകള്‍ പോയതായി കണ്ടെത്തി.  ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് അറസ്റ്റിലായ റിയാസിന്റെ മുന്‍ പേര് ദിനേശനാണെന്ന് മനസ്സിലായത്.

13 വര്‍ഷം മുമ്പ് ചാരായം വാറ്റിയ കേസില്‍ ഇയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പിന്നീട് നാടുവിട്ടുപോവുകയായിരുന്നുവെന്നും കേരള പൊലീസിന്റെ റിപ്പോര്‍ട്ട്. പിന്നീടും നാടുമായോ വീട്ടുകാരുമായോ ബന്ധമുണ്ടായിട്ടില്ല. ഇതിനിടയില്‍ എപ്പോഴോ ആണ് ഇയാള്‍ മതം മാറി റിയാസ് ആയതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം. ഇന്റലിജന്‍സ് നിര്‍ദ്ദേശ പ്രകാരം റിയാസിനെകുറിച്ചുള്ള പ്രാദേശിക വിവരങ്ങള്‍ കേരള പൊലീസ് ശേഖരിക്കുന്നുണ്ട്.

This post was last modified on December 27, 2016 3:35 pm