X

തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍; രാംദേവിന്റെ പതഞ്ജലിക്കെതിരെ എഎസ് സിഐ

അഴിമുഖം പ്രതിനിധി 

യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പരസ്യ അഡ്വര്‍ട്ടൈസിംഗ് റഗുലേറ്ററി അതോറിറ്റിയായ അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ എസ് സി ഐ). പതഞ്ജലിയുടെ ഹെയര്‍ ഓയില്‍, വാഷിങ്പൗഡര്‍ എന്നിവയുടെതുള്‍പ്പെടെയുള്ള പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നും അവ മറ്റുള്ള ഉല്‍പ്പന്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നും ഏജന്‍സി കണ്ടെത്തി. പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നും എ എസ് സി ഐ വ്യക്തമാക്കി.

മിനറല്‍ ഓയില്‍ ക്യാന്‍സറിനു കാരണമാകും എന്നാണ് പതഞ്ജലിയുടെ ഹെയര്‍ ഓയിലിന്റെ പരസ്യത്തില്‍ പറയുന്നത്. ഈ വാദം തെറ്റിദ്ധാരണയുണ്ടാക്കുന്നതും അവ്യക്തവുമാണെന്ന് ഏജന്‍സിയുടെ കസ്റ്റമര്‍ കമ്പ്ലൈന്റ് കൗണ്‍സില്‍ കണ്ടെത്തി. പതഞ്ജലിയുടെ ഹെല്‍ബര്‍ വാഷിങ് പൗഡറിന്റെയും അലക്കുസോപ്പിന്റെയും അവകാശവാദങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എസ്.സി.ഐ സ്ഥിരീകരിച്ചു.

 

This post was last modified on December 27, 2016 4:06 pm