X

മോദി ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം, രൂക്ഷവിമര്‍ശനവുമായി ശിവസേന

അഴിമുഖം പ്രതിനിധി

പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ബിജെപിക്ക് സഖ്യകക്ഷിയായ ശിവസേനയില്‍ നിന്നും രൂക്ഷവിമര്‍ശനം. പാകിസ്താനെ വിശ്വസിക്കരുതെന്ന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും ലോകത്തെ ഒരുമിപ്പിക്കുന്നതിനു പകരം ഇന്ത്യയില്‍ മോദി ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിതെന്നും ശിവസനേ പറഞ്ഞു.

നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നാണ് ഈ ആക്രമണം കാണിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ താറുമാറായിരിക്കുകയാണ്. രക്തസാക്ഷികളാകുന്ന സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്ന ജോലി മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. നവാസ് ഷെറീഫുമായി ഒരു ചായ കുടിച്ചതിന് നമ്മുടെ ഏഴ് സൈനികരെ രക്തസാക്ഷികളായി കൊടുക്കേണ്ടി വന്നു. ആറു ഭീകരരുടെ ജീവന്‍ കൊണ്ട് പാകിസ്താന്‍ ഇന്ത്യയുടെ സ്വയംബഹുമാനത്തെ നശിപ്പിച്ചു. കഴിഞ്ഞയാഴ്ചയാണ് മോദി നവാസ് ഷെറീഫിന്റെ അതിഥി ആയിരുന്നത്. ഇന്ന് അവര്‍ എങ്ങനെ ചതിച്ചുവെന്ന് കാണൂ. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടണമെങ്കില്‍ പാകിസ്താന്‍ ജെയ്‌ഷെ മുഹമ്മദിന്റെ മൗലാനാ മസൂദ് അസറിനെ ഉടന്‍ തന്നെ കൈമാറണമെന്നും ശിവസേന ആഴശ്യപ്പെട്ടു.

This post was last modified on December 27, 2016 3:31 pm