X

പിസി ജോർജ് എൻഡിഎയിലേക്ക്; ബിജെപി നേതാക്കളുമായിചർച്ച നടത്തിയതായി റിപ്പോർട്ട്, പത്തനംതിട്ടയിൽ നിന്നും പിന്മാറിയത് കെ സുരേന്ദ്രന് വേണ്ടി

നേരത്തെ ശബരിമല വിഷയത്തിൽ ഉൾപ്പെടെ ഒന്നിച്ച് പ്രവർത്തിക്കാൻ ബിജെപിയിയും ജനപക്ഷവും തീരുമാനിച്ചിരുന്നു.

പി സി ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎയുടെ ഭാഗമായേക്കും. പാർട്ടി അധ്യക്ഷൻ പിസി ജോർജ് ഇതുസംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. ബിജെപി കേന്ദ്ര നേതാക്കളുമായും, സംസ്ഥാന നേതാക്കളുമായി ചർച്ചനടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, എൻഡിഎ പ്രവേശനത്തിന്റെ ഭാഗമായാണ് പത്തനംതിട്ട മണ്ഡലത്തിൽ ജനപക്ഷം മൽസരിക്കാതിരുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ശബരിമല വിഷയത്തിൽ ഉൾപ്പെടെ ഒന്നിച്ച് പ്രവർത്തിക്കാൻ ബിജെപിയിയും ജനപക്ഷവും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിയമസഭയില്‍ ഉൾപ്പെടെ ബിജെപി എംഎൽഎ ഒ രാജഗോപാലുമായി ചേർന്ന് പ്രവർത്തിക്കാനും പിസി ജോർജ് തീരുമാനിച്ചിരുന്നു.

എന്നാൽ, ഇതിന് പിന്നാലെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫിന് കത്തും പിസി ജോർജ്ജ് നൽകിയിരുന്നു. എന്നാൽ കത്ത് പരിഗണനയ്ക്ക് പോലും എടുക്കേണ്ടെന്നായിരുന്നു യുഡിഎഫിൽ കേരള കോൺഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും നിലപാട്. കോൺഗ്രസ് നേതാക്കളും സമാനമായി നിലപാടെടുത്തു. ഇതിന് പിറകെയാണ് പുതിയ നീക്കം.

അതിനിടെ, പത്തനംതിട്ടയിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് വ്യക്തമാക്കിയും പിസി ജോര്‍ജ് രംഗത്തെത്തി. എന്നാൽ എൻഡിഎയോട് അടുത്തതോടെ ഈ തീരുമാനത്തിൽ നിന്നും ജോർജ് പിന്തിരിയുകയായിരുന്നു.

This post was last modified on March 27, 2019 11:57 am