X

പാര്‍ട്ടി യോഗങ്ങള്‍ പ്രഹസനമാക്കരുതെന്ന് പി സി ജോര്‍ജ്ജ്; മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക വൈസ് ചെയര്‍മാന്‍ പിസി ജോര്‍ജ്ജ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയത്ത് നടക്കുമെന്ന് അറിയിച്ചിരുന്ന പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം വൈകിയതാണ് ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി യോഗങ്ങള്‍ പ്രഹസനമാക്കരുതെന്ന് ജോര്‍ജ്ജ് പ്രതികരിച്ചു. ബാര്‍ കോഴ കേസില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ധാര്‍മ്മികത എന്നത് വ്യക്തിപരമാണെന്നും അദ്ദേഹം അഭിപ്രായ പ്രകടനം നടത്തി.

എന്നാല്‍ ഒരു യോഗവും പ്രഹസനമാക്കില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി അറിയിച്ചു. സീരിയസായ പാര്‍ട്ടി, സീരിയസായ യോഗം, സീരിയസായ ചര്‍ച്ച എന്നിവ നടക്കും. അതേസമയം, ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍ മാത്രമേ തനിക്കെതിരെ പ്രതികരിച്ചുള്ളോയെന്നും അദ്ദേഹം ചോദിച്ചു. ധനമന്ത്രി കെ.എം മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആര്‍. മഹേഷ് ആവശ്യപ്പെട്ടതിനെ കുറിച്ചായിരുന്നു മാണിയുടെ പ്രതികരണം.

മാണി രാജി വയ്‌ക്കേണ്ടസമയം അതിക്രമിച്ചിരിക്കുയാണെന്ന് മഹേഷ് ഇന്ന് രാവിലെ കൊല്ലത്ത് വച്ച് അഭിപ്രായ പ്രകടനം നടത്തിയിരുന്നു. പാര്‍ട്ടിയിലേയും ഭരണത്തിലേയും ദുര്‍മേദസ് ഒഴിവാക്കിയേ മതിയാകൂ. മാണിക്കുവേണ്ടി കോണ്‍ഗ്രസിനെ പരീക്ഷണ വസ്തുവാക്കരുത്. മാണി അവതരിപ്പിച്ചത് ബജറ്റാണോ എന്നും സി.ആര്‍. മഹേഷ് ചോദിച്ചു.

This post was last modified on December 27, 2016 2:54 pm