X

മാണിയുണ്ടെങ്കില്‍ യു ഡി എഫ് തോല്‍ക്കുമെന്ന് ജോര്‍ജ്ജ്; ജോര്‍ജ്ജിന് മറുപടി പറയുന്നത് വിവരക്കേടെന്ന് മാണി

അഴിമുഖം പ്രതിനിധി

മാണിയുണ്ടെങ്കില്‍ യു ഡി എഫ് തോല്ക്കും. എ കെ ആന്റണിയെ കാലു വാരിയവനാണ് മാണി. അടിത്തറ തകര്‍ന്നിരിക്കുന്ന യു ഡി എഫ് മാഫിയ കൂട്ടുകെട്ട് ഉപേക്ഷിച്ച് ജനോപകാരമായ നടപടികളുമായി മുന്നോട്ട് പോകണം. യു ഡി എഫിനെ രക്ഷിക്കാന്‍ എ കെ ആന്റണി രംഗത്തിറങ്ങണം.  കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പി സി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരത്ത്  നിന്ന് കോട്ടയത്ത് എത്തിയ പി സി ജോര്‍ജ്ജിന് അനുയായികളുടെ വന്‍വരവേല്‍പ്പാണ് ലഭിച്ചത്.  

മാണിയുടെ അടുക്കളയില്‍ വെച്ച് കേരള കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയാല്‍ പോകില്ല. മാന്യന്‍മാര്‍ കൂടുന്നിടത്ത് വെച്ച് പാര്‍ട്ടി കമ്മിറ്റി വിളിച്ചാല്‍ തീര്‍ച്ചയായും പോകും. മാവേലിക്കരയില്‍ വെച്ച് മാണി സരിതയെ കണ്ടെന്ന ആരോപണം ജോര്‍ജ്ജ് കോട്ടയത്തും ആവര്‍ത്തിച്ചു. 

അഴിമതിക്കും, മാഫിയ വത്ക്കരണത്തിനും കുത്തകവത്ക്കരണത്തിനും എതിരെയുള്ള പോരാട്ടത്തിനൊപ്പം പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടം ശക്തമാക്കുകയാണ് തന്റെ ലക്ഷ്യം. കൊള്ളാവുന്ന ചെറുപ്പക്കാരെ അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ നേതൃത്വം ഏല്‍പ്പിച്ച് രക്ഷാധികാരിയായിട്ട് ഞാന്‍ നില്ക്കും. പി സി ജോര്‍ജ്ജ് പറഞ്ഞു. അരുവിക്കരയില്‍ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യം.ത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോര്‍ജ്ജ് പറഞ്ഞു.

പി സി ജോര്‍ജ്ജിന് മറുപടിപറയുന്നത് നിലവാരമില്ലാത്ത പരിപാടിയെന്ന് ഡെല്‍ഹിയില്‍ നടത്തിയ പത്രസമ്മേനത്തില്‍ കെ എം മാണി. കറപുരണ്ടവര്‍ക്കല്ലേ പേടിക്കേണ്ടതുള്ളൂ. തന്‍റെ പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണ് പി സി ജോര്‍ജ്ജ്. വാ തുറന്നാല്‍ മാണി വിരോധം മാത്രമേ പുറത്തുവരികയുള്ളൂ. പി സി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ടെന്നും കെ എം മാണി പറഞ്ഞു. 

This post was last modified on December 27, 2016 2:58 pm