X

ഇന്ത്യയുമായുള്ള സമാധാന പ്രക്രിയ റദ്ദാക്കിയെന്ന് പാക് ഹൈക്കമ്മീഷണര്‍

അഴിമുഖം പ്രതിനിധി

ഇന്ത്യയുമായുള്ള സമാധാന പ്രക്രിയ റദ്ദാക്കിയതായി ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പറഞ്ഞു.

പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ഭീകര ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബാസിതിന്റെ പ്രസ്താവന. പത്താന്‍കോട്ട് ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താനില്‍ നിന്നുള്ള സംഘം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പത്താന്‍കോട്ട് ആക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്നായിരുന്നു ഈ അന്വേഷണ സന്ദര്‍ശനത്തിനുശേഷം പാകിസ്താന്റെ പ്രതികരണം.

ഇന്ത്യയില്‍ അന്വേഷണം നടത്താന്‍ പാകിസ്താനെ അനുവദിച്ചതുപോലെ തിരികെ ഇന്ത്യയുടെ എന്‍ഐഎ സംഘത്തെ പാകിസ്താനിലും അന്വേഷണം നടത്താന്‍ അനുവദിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതും ബാസിത് തള്ളിക്കളഞ്ഞു.

 

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment