X

ജിഷയുടെ ആന്തരികാവയവങ്ങളില്‍ ലഹരിപദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തി

അഴിമുഖം പ്രതിനിധി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വഴിത്തിരിവുണ്ടാക്കുന്ന കണ്ടെത്തലുമായി രാസപരിശോധന റിപ്പോര്‍ട്ട്. കൊല്ലപ്പെടും മുമ്പ് ജിഷയ്ക്ക് ലഹരി പദാര്‍ത്ഥം നല്‍കിയിരുന്നതായി കാക്കനാട് രാസപരിശോധന ലാബില്‍ നടത്തിയ ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ലഹരി പദാര്‍ത്ഥത്തിന്റെ അംശം കണ്ടെത്തിയത്.

2000-ത്തോളം പേരെ ചോദ്യം ചെയ്തിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാതെ കേസ് അന്വേഷണം വഴി മുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ പുറത്തു വന്ന പുതിയ വിവരം  പൊലീസിനെ വലയ്ക്കുന്നുണ്ട്. പരിചയമുള്ള ആരോ പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയശേഷമാണ് കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ ലഹരി നല്‍കിയതും കൊലപ്പെടുത്തിയതും ഒരാള്‍ തന്നെയാണോ രണ്ടു പേരാണോയെന്ന ചോദ്യമാണ് പൊലീസിനെ വലയ്ക്കുന്നത്.

കൊലപാതകം നടന്ന വീടിന് സമീപത്തു നിന്നും മദ്യക്കുപ്പികളൊന്നും കണ്ടെത്താനായിട്ടില്ല.

കേസിന്റെ അന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം ഏറ്റെടുക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. പുതിയ സര്‍ക്കാരാണ് ബി സന്ധ്യയെ അന്വേഷണ ചുമതലയേല്‍പ്പിച്ചത്.

This post was last modified on December 27, 2016 4:07 pm