X

വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രയുടെ ഉത്പാദനവും വിതരണവും ഇന്ത്യയില്‍ നിരോധിച്ചു

അഴിമുഖം പ്രതിനിധി

വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രയുടെ  ഉത്പാദനവും വിതണവും ഇന്ത്യയില്‍ നിരോധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിലടങ്ങിയിട്ടുള്ള പാരസെറ്റാമോള്‍, ഫിനൈല്‍ഫെറീന്‍, കഫീന്‍ എന്നിവയുടെ കൂട്ട് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നിരോധനം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പി ആന്റ് ജി ഇന്ത്യ വിക്‌സ് യുണിറ്റ് ഇനി മുതല്‍ ഇന്ത്യയില്‍ വില്‍ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരോധനം ഇന്നു മുതല്‍ നിലവില്‍ വരും.ഇതേത്തുടര്‍ന്ന് പി ആന്റ് ജി കമ്പനി ഇന്ത്യയില്‍ വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്ര വില്‍പന നിര്‍ത്തി. ഇതില്‍ അടങ്ങിയിരിക്കുന്ന 344 ഓളം രാസഘടകങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണന്നു തെളിഞ്ഞിരുന്നു. 

 

Paracetamol + Phenylephrine + Caffeine)

This post was last modified on December 27, 2016 3:55 pm