X

രാജസ്ഥാന്‍ കേന്ദ്ര സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

അഴിമുഖം പ്രതിനിധി

രാജസ്ഥാന്‍ കേന്ദ്ര സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. യുപി സ്വദേശിയായ മോഹിത് ചൌഹാനെയാണ് ഇന്നലെ വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷാദ രോഗത്തിനടിമയായിരുന്നു മോഹിത് എന്ന് റുറല്‍ എഎസ്പി വിനിത് കുമാര്‍ ബന്‍സാല്‍ പറഞ്ഞു. മൃതദേഹം സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും മാതാപിതാക്കളെ വിവരമറിയിച്ചതായും അദ്ദേഹം അറിയിച്ചു. റൂമില്‍ നിന്നും ആത്മഹത്യാക്കുറിപ്പോ മറ്റു രേഖകളോ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.     

This post was last modified on December 27, 2016 3:39 pm