X

സുനന്ദയുടെ മരണം: തരൂരിന്റെ സഹായികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി

 അഴിമുഖം പ്രതിനിധി

സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായികളുടെ അടക്കം അനവധി പേരുടെ ഫോണുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഒരു മാസത്തോളമാണ്  അഞ്ചാറ് നമ്പരുകളില്‍ നിന്നുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് ചോര്‍ത്തിയത്. 1885-ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമ പ്രകാരമാണ്‌ ഫോണ്‍ സംഭാഷണം ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയത്. ഈ കേസില്‍ വിദേശ കരങ്ങള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അനുമതി നല്‍കിയത്. 2014 ജനുവരി 16, 17 തിയതികളില്‍ സുനന്ദ മരിച്ചു കിടന്ന ദല്‍ഹിയിലെ ലീലാ ഹോട്ടലിന് സമീപത്ത് ഉണ്ടായിരുന്ന നമ്പരുകളിലെ സംഭാഷണങ്ങളാണ് ചോര്‍ത്തുന്നത്.

This post was last modified on December 27, 2016 3:23 pm