X

വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ അംഗീകരിക്കില്ല: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

ബന്ധുനിയമന വിവാദ പശ്ചാത്തലത്തില്‍ അഴിമതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്ക് വശംവദരായവരെക്കുറിച്ചുള്ള പരാതികള്‍ അവഗണിക്കാനാവില്ലെന്നും വേലി തന്നെ വിളവു തിന്നുന്ന അവസ്ഥ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കുറ്റകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബന്ധുനിയമന പരാതിയില്‍ വ്യവസായവകുപ്പ് മന്ത്രി ഇപി ജയരാജനെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തും. അതിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം യൂണിറ്റ് എസ്പി ജയകുമാറിനു കേസിന്റെ അന്വേഷണ ചുമതല നല്‍കി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. 42 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജയരാജനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടോ എന്നു തീരുമാനിക്കുകയുള്ളൂ.

 

This post was last modified on December 27, 2016 2:23 pm