X

ഇടതുമുന്നണി വിപുലീകരിക്കുമെന്ന് പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

ഇടതുമുന്നണി വിപുലീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊല്ലത്ത് നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന വേദിയിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനത്തിന്റെ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പിണറായി. ആരുടെ മുന്നിലും വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും, വരുന്നവര്‍ എല്‍.ഡി.എഫിന് അനുയോജ്യരായിരിക്കണമെന്നും പിണറായി പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റമുണ്ടാകുമെന്നും പിണറായി വ്യക്തമാക്കി. 

ഇതോടെ എല്‍.ഡി.എഫിലേക്ക് ബാലകൃഷ്ണപിള്ള വന്നാല്‍ എടുക്കാന്‍ തയ്യാറാണെന്ന സൂചനയാണ് പിണറായി നല്‍കിയത്. കഴിഞ്ഞ ദിവസം പിണറായി വിജയനും, വി.എസ്. അച്യുതാനന്ദനും ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ സംസാരിച്ചിരുന്നു. 

സമ്മേളനത്തില്‍ പിണറായി വിജയനും, എം.എ. ബേബിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിണറായിയുടെ പരനാറി പ്രയോഗം ബേബിയുടെ പരാജയത്തിന് വഴിവെച്ചു എന്ന് പറഞ്ഞ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിനു ശേഷം ബേബി സ്വീകരിച്ച നിലപാട് ബേബിയെ കൊച്ചു ബേബിയാക്കിയെന്നും കുറ്റപ്പെടുത്തി. ബാര്‍ കോഴ വിവാദം ആയുധമാക്കാന്‍ കഴിയാത്തത് പാര്‍ട്ടിയുടെ വലിയ വീഴ്ചയായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സമ്മേളനം ഇന്ന് സമാപിക്കും.

This post was last modified on December 27, 2016 2:42 pm