X

ആര്‍എസ്എസ് ഭീഷണി; ഭോപ്പാലില്‍ പിണറായിയെ പൊലീസ് തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു

അഴിമുഖം പ്രതിനിധി

ഭോപ്പാലില്‍ മലയാളം സമാജം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് ഭീഷണിയുണ്ടെന്ന കാരണത്താല്‍ പൊലീസ് വിലക്കിയ സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ചൗഹാന്‍ ഖേദം പ്രകടിപ്പിച്ചു. പിണറായിയെ ഫോണില്‍ വിളിച്ചാണ് ചൗഹാന്‍ ക്ഷമാപണം നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയും ജില്ല കളക്ടറും നേരിട്ടെത്തി പിണറായിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പിണറായി ഭോപ്പാലില്‍ എത്തിയത്. ഇവിടെ നിന്നാണു മലയാളി സമാജത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആര്‍എസ്എസിനെ നിശിതിമായി മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

എന്നാല്‍ മലയാളം സമാജത്തിന്റെ പരിപാടിയില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് പരിപാടി തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് പിണറായിയെ തടയുകയായിരുന്നു. ഇതേ തുടര്‍ന്നു പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയും ചെയ്തു.

This post was last modified on December 27, 2016 2:14 pm