X

സ്വത്വവാദം ഫാസിസത്തിനെതിരായ സമരത്തെ ഭിന്നിപ്പിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

ജനകീയ സമരങ്ങളില്‍ സ്വത്വവാദം കടന്നുവരുന്നത് ഫാസിസത്തിന് വേരുറപ്പിക്കാന്‍ സഹായം ചെയ്യുമെന്ന അഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഹിത് വെമുല, ജിഷ വിഷയങ്ങളില്‍ ദളിത് സംഘടനകള്‍ നടത്തിയ സമരങ്ങള്‍ പരാമര്‍ശിച്ചായിരുന്നു പിണറായിയുടെ അഭിപ്രായം. ഈ വിഷയങ്ങളില്‍ ദളിത് സംഘടനകള്‍ നടത്തിയ സമരങ്ങള്‍ ഗുണം കണ്ടില്ലെന്നും അദ്ദേഹം വിമര്‍ശനാത്മകമായി പറഞ്ഞു.

ഓരോരുത്തരും ഒറ്റയ്ക്കായല്ല, മതനിരപേക്ഷത മുന്‍നിര്‍ത്തി യോജിച്ചാണ് ഫാസിസത്തിനെതിരെ രംഗത്തെത്തേണ്ടത്. സ്വത്വവാദം ഫാസിസത്തിനെതിരായ സമരത്തെ ഭിന്നിപ്പിക്കുമെന്നും അതിനാല്‍ എല്ലാവരും ഒരുമിച്ചുള്ളകൊണ്ടുള്ള സമരമാണ് വേണ്ടതെന്നും പിണറായി തന്റെ നിലപാട് അറിയിച്ചു. ഇന്നലെ കോഴിക്കോട് ‘മതേതരത്വവും വിമര്‍ശനങ്ങളും’ എന്ന പേരില്‍ യൂണിവേഴ്‌സിറ്റി ചേംബറില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

This post was last modified on December 27, 2016 4:11 pm